ചാത്തന്നൂർ: ബി.ജെ.പിയുടെ ജനവിരുദ്ധ വർഗീയ നയങ്ങൾക്കെതിരെ ജനപക്ഷത്ത് ബദൽ ശക്തിയായുള്ളത് കേരളം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചാത്തന്നൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം കല്ലുവാതുക്കൽ ശ്രീരാമപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ യു.ഡി.എഫ് പരാജയപ്പെട്ടാൽ നേട്ടമുണ്ടാക്കുന്നത് ബി.ജെ.പി ആയിരിക്കുമെന്ന പ്രചരണത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണ്. ഇതൊന്നും കേരളത്തിൽ വിലപ്പോകില്ല. കേരളത്തിലെ ശക്തമായ ഇടത് കൂട്ടായ്മയാണ് ബി.ജെ.പിയെ പ്രതിരോധിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷം മലയാളികൾ അഭിമാനത്തോടെ ശിരസുയർത്തി നിന്ന കാലമായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
കെ. സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. ജി. ലാലു, പി.കെ. ഗുരുദാസൻ, കെ. പ്രകാശ് ബാബു, എൻ. അനിരുദ്ധൻ, ജെ. ഉദയഭാനു, പി. രാജേന്ദ്രൻ, ജി.എസ്. ജയലാൽ, ബി. തുളസീധരക്കുറുപ്പ്, എസ്. പ്രകാശ്, കെ.ആർ. മോഹനൻപിള്ള, കെ. വരദരാജൻ, കെ. പ്രകാശ്ബാബു, എസ്. സുഭാഷ്, ശ്രീകുമാർ പാരിപ്പള്ളി, ശ്രീജ ഹരീഷ്, ടി. ദിജു, സുശീലാദേവി, ആശാദേവി, ജേക്കബ്, മണ്ണയം നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.