chinnithala

കൊല്ലം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ ജില്ലയിൽ പര്യടനം നടത്തും. നാളെ രാവിലെ 11ന് പത്തനാപുരം - വെട്ടിക്കവല, ഉച്ചയ്ക്ക് 2.30ന് പുനലൂർ - അഞ്ചൽ, വൈകിട്ട് 3.30ന് കൊട്ടാരക്കര - നെടുമൺകാവ്, 4.15ന് കുന്നത്തൂർ -ശാസ്താംകോട്ട, 5ന് കരുനാഗപ്പള്ളി - കൊച്ചാലുംമൂട്, 5.45ന് കൊല്ലം - പനയം, രാത്രി 6.30ന് ഇരവിപുരം - അയത്തിൽ, 7.30ന് ചാത്തന്നൂർ - പരവൂർ എന്നിവിടങ്ങളിൽ അദ്ദേഹം പൊതുയോഗങ്ങളിൽ സംസാരിക്കും.