c

ശാസ്താംകോട്ട : കുന്നത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഭരണിക്കാവിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. വിമർശിക്കുന്നവരെ പരിഹസിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പതിവെന്നും സമുദായ നേതാക്കന്മാർക്കെതിരെയുള്ള ആക്ഷേപം ഇതിന്റ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ ഗോകുലം അനിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.വി. ശശികുമാരൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രവി മൈനാഗപ്പള്ളി, പി. നൂറുദ്ദീൻകുട്ടി, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. സുകുമാരൻ നായർ, ആർ.എസ്.പി സെക്രട്ടേറിയറ്റംഗം ഇടവനശേരി സുരേന്ദ്രൻ, യു.ഡി.എഫ് നേതാക്കളായ അനിൽ പനപ്പെട്ടി, റെജി കുര്യൻ, തോപ്പിൽ ജമാൽ, പാങ്ങോട് സുരേഷ്, കെ.ജി. വിജയദേവൻപിള്ള തുടങ്ങിയവർ സംസാരിച്ചു.