പരവൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പൂതക്കുളം യൂണിറ്റിന്റെ 29-ാമത് വാർഷിക സമ്മേളനം പൂതക്കുളം ശങ്കരപ്പിള്ള സ്മാരക ഗ്രന്ഥശാലാ അങ്കണത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് സെക്രട്ടറി എസ്.പി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിഅമ്മ മുൻകാല പ്രവർത്തകരെ ആദരിച്ചു.
യൂണിറ്റ് ജോയിന്റ് സെക്രട്ടറി രാജൻ ചെട്ടിയാർ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. സുരേഷ് കുമാർ, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കനകമ്മ, ജില്ലാ കമ്മിറ്റി അംഗം എസ്. സദാശിവൻപിള്ള, യൂണിറ്റ് വനിതാവേദി കൺവീനർ ഗീതാകുമാരി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ. ഗോപിനാഥൻ നായർ (പ്രസിഡന്റ് ), എ. സുധീന്ദ്രൻപിള്ള (സെക്രട്ടറി), എം. ജയചന്ദ്രൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.