കരുനാഗപ്പള്ളി : നിയോജക മണ്ഡലത്തിലെ പ്രവാസി നേതൃസംഗമം കരുനാഗപ്പള്ളി എൽ.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്നു. സി.പി.ഐ കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.ഇ. ഇസ്മയിൽ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം അദ്ധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം ഏരിയാ കമ്മിറ്റി സെക്രട്ടറി കുറ്റിയിൽ സജീവ്, സി.ഐ.ടി.യു ഏരിയാ കമ്മിറ്റി സെക്രട്ടറി എ. അനിരുദ്ധൻ, നിസാർ കാത്തുങ്ങൽ, രാജേന്ദ്രൻ, ഹാഷിം, അഷറഫ് പോളയൽ, സൈനുദ്ദീൻ, റജി ഫോട്ടോപാർക്ക് എന്നിവർ സംസാരിച്ചു.