thakla
പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയ്ക്ക് തലവൂരിലെ വോട്ടർ ഹാരാർപ്പണം നടത്തുന്നു

പത്തനാപുരം : പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലക്ക് തലവൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി. തുറന്ന വാഹനത്തിൽ റോഡ് ഷോയായി നടത്തിയ പര്യടനം തലവൂർ ദേവി ക്ഷേത്ര സന്നിധിയിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് കുളമുടി, പാറമുക്ക്, കുര ജംഗ്ഷൻ, ചാമല, നടുത്തേരി, തോപ്പിൽ, അമ്പലനിരപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന് പ്രകടനമായിട്ടായിരുന്നു പര്യടനം. നന്ദി പ്രസംഗത്തിനിടയിൽ തലവൂർ പഞ്ചായത്തിലെ വികസന പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടുത്തെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന ഉറപ്പും നൽകി. കുടിവെള്ള പ്രശ്നത്തിന് പുറമേ തലവൂരിനെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ബസ് റൂട്ട് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.ആർ. നജീബ്, ഡി.സി.സി സെക്രട്ടറിമാരായ ബാബു മാത്യു, ഷെയ്ഖ് പരീദ്, യു.ഡി.എഫ് ചെയർമാൻ രാധാമോഹൻ, മുൻ കേരളം കോൺഗ്രസ് നേതാവ് ശരണ്യ മനോജ്, മേലില മണ്ഡലം പ്രസിഡന്റ് അജിത്കുമാർ, തലവൂർ മണ്ഡലം പ്രസിഡന്റ് ഷൈജു അമ്പലനിറവ്‌, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശശികല മോഹനൻ, പിടവൂർ മണ്ഡലത്തെ പ്രസിഡന്റ് വേണു പിള്ള തുടങ്ങിയവർ ചാമക്കാലയെ അനുഗമിച്ചു.