പരവൂർ: എസ്.എൻ.വി.ജി.എച്ച്.എസ് വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും സ്കൂൾ മാനേജർ എസ്. സാജൻ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജെ. ജയലാൽ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.വി സമാജം സെക്രട്ടറി കെ. ചിത്രാംഗദൻ, സ്റ്റാഫ് സെക്രട്ടറി പി. ബിന്ദു, ബി. പ്രേമാനന്ദ്, ഗിരിലാൽ തുടങ്ങിയവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക എസ്. പ്രീത സ്വാഗതവും സീനിയർ അസിസ്റ്റന്റ് ജെ.ആർ. ബിന്ദു നന്ദിയും പറഞ്ഞു.
മികച്ച വിദ്യാർത്ഥികളായി തിരഞ്ഞെടുത്ത എൻ. നിസാനി, എസ്. അഭിജ, ആർ. ആതിര, ബി.എസ്. ശ്രീലക്ഷ്മി എന്നിവർക്ക് കാഷ് അവാർഡുകൾ നൽകി. പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.