aji
കാൽ മുറിച്ചുമാറ്റിയതിനെ തുടർന്ന് വീൽച്ചെയറിൽ കഴിയുന്ന അജികുമാർ

പടിഞ്ഞാറേക്കല്ലട: പ്രമേഹ രോഗത്തെ തുടർന്ന് കാൽ മുറിച്ചു മാറ്രിയ ഗൃഹനാഥൻ ചികിത്സാസഹായം തേടുന്നു. പടി. കല്ലട പഞ്ചായത്തിലെ വിളന്തറ വാർഡിൽ തിരുവോണം വീട്ടിൽ അജികുമാറിന്റെ (48) വലതുകാലാണ് ഒന്നര വർഷം മുമ്പ് മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റേണ്ടിവന്നത്. ഇതിന് പുറമേ വൃക്കകൾ തകരാറിലായതിനും ഹൃദയ സംബന്ധമായ രോഗത്തിനും ചികിത്സയിലാണ് ഇദ്ദേഹം. ഇപ്പോൾ ഇടതുകാലിലും പഴുപ്പ് ബാധിച്ചിരിക്കുകയാണെന്ന് ഡോക്ടർമാർ പറയുന്നു. കൂലിവേല ചെയ്ത് ജീവിച്ചിരുന്ന അജികുമാർ ഇപ്പോൾ വീൽച്ചെയറിലാണ് ജീവിതം തള്ളിനീക്കുന്നത്. പരിശോധനയ്ക്കായി മാസം തോറും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി തിരികെ മടങ്ങുന്നതിന് വലിയ തുക ചെലവാവും. ആശാ വർക്കറായ ഭാര്യ പ്രമീളാകുമാരിക്ക് കിട്ടുന്ന ചെറിയ വരുമാനവും മൂത്ത മകൻ അമൽ കൂലിവേല ചെയ്ത് ലഭിക്കുന്ന വരുമാനവും കൊണ്ടാണ് ഈ നിർദ്ധന കുടുംബം കഴിയുന്നത്. ഇളയ മകൾ അഞ്ജിത അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ നൽകിയ അപേക്ഷയെ തുടർന്ന് പതിനയ്യായിരം രൂപ അനുവദിച്ചതായി അറിഞ്ഞു. ചികിത്സയ്ക്കായി വീടും പുരയിടവും പണയപ്പെടുത്തി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് പണം വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഈ കുടുംബം. ഫോൺ: 8086651613. ബാങ്ക് അക്കൗണ്ട് നമ്പർ: 67087615825. SBI ശാസ്താംകോട്ട. IFSC കോഡ്: SBIN 0070450.