ball

അഞ്ചൽ: കേരള സ്‌റ്റേറ്റ് സോഫ്ട് ബാൾ അസോസിയേഷന്റെയും ജില്ലാ സോഫ്ട് ബാൾ അസോസിയേഷന്റെയും അഞ്ചൽ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 25-ാമത് സംസ്ഥാന സബ് ജൂനിയർ സോഫ്ട് ബാൾ ചാമ്പ്യൻഷിപ്പ് 29, 30 തീയതികളിൽ അഞ്ചലിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

500 ലധികം കായികതാരങ്ങൾ പങ്കെടുക്കും. അഞ്ചൽ സെന്റ് ജോൺസ് കോളേജ്, അഞ്ചൽ ഈസ്റ്റ് സ്കൂൾ, വെസ്റ്റ് സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരം. 29ന് രാവിലെ 9ന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. കേരള സോഫ്ട് ബാൾ അസോ. പ്രസിഡന്റ് ജി. സ്പർജൻ കുമാർ അദ്ധ്യക്ഷനാകും. സമാപന സമ്മേളനവും സമ്മാന ദാനവും 30ന് വൈകിട്ട് നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ വികാസ് വേണു അദ്ധ്യക്ഷനാകും.