c

ചവറ : ചവറ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിന് തിരുമുല്ലാവാരത്ത് സ്വീകരണം നൽകി. നീണ്ടകര പണ്ഡിറ്റ് കറുപ്പൻ കോളനി, തെക്കുംഭാഗം, നടയ്ക്കാവ്, പന്മന നെറ്റിയാട് മുക്ക് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി സംസാരിച്ചു.
ഷിബു ബേബിജോൺ അഞ്ചാംദിവസത്തെ പര്യടനം പൂർത്തിയാക്കി. തെക്കുംഭാഗം മേഖലയിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളും ഷിബു ബേബിജോണിന് സ്വീകരണം നൽകി.
ദളവാപുരം പള്ളിക്കോടി പാലം പോലുള്ള വികസനപ്രവർത്തനങ്ങൾ തുടരാൻ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തണമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. പ്രചാരണ സമ്മേളനം കേരള കോൺഗ്രസ് നേതാവ് അഡ്വ. വിദോദ് മാത്യൂവിൻസെന്റ് ദളാപുരത്ത് ഉദ്ഘാടനം ചെയ്തു. നടയ്ക്കാവിൽ സമാപിച്ചു.