കൊല്ലം: ഇരവിപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരന്റെ വിജയത്തിനായി മുഴുവൻ സമയ സ്‌ക്വാഡ് പ്രവർത്തനം നടത്താനും 30ന് കൊട്ടിയം മുതൽ കൊല്ലം വരെ റോഡ് ഷോ സംഘടിപ്പിക്കാനും യു.ഡി.വൈ.എഫ് ഇരവിപുരം നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു. യു.ഡി.വൈ.എഫ് നിയോജക മണ്ഡലം ചെയർമാൻ പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. അൻസർ മണക്കാട്, ഫിറോസ്, ജെ. മധു, സജി ഡി. ആനന്ദ് തുടങ്ങിയവർ സംസാരിച്ചു