പുനലൂർ:റോഡ് ഷോയോടെ രണ്ടാം ഘട്ട പര്യടനം പൂർത്തിയാക്കിയപുനലൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആയൂർ മുരളിയുടെ സ്വീകരണ പരിപാടികൾക്ക് ഇന്ന് വൈകിട്ട് 5ന് അച്ചൻകോവിൽ ശ്രീധർമ്മ ക്ഷേത്ര മൈതാനിയിൽ നിന്ന് തുടക്കമാകും. ഇന്നലെ വൈകിട്ട് 4ന് വാദ്യമേളങ്ങളുടെയും നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെയായിരുന്നു റോഡ് ഷോ സംഘടിപ്പിച്ചത്. കരവാളൂർ പഞ്ചായത്തിലെ പുത്തൂത്തടം ജംഗ്ഷനിൽ നിന്നാരംഭിച്ച റോഡ് ഷോ നീലമ്മാൾ, കുറുമ്പൻമുക്ക്, അഷ്ടമംഗലം,മണിയാർ,മണലിൽ,പാണയം,മാത്ര,പുനലൂർ, അടുക്കളമൂല,വെഞ്ചേമ്പ് വഴി കരവാളൂരിൽ സമാപിച്ചു.