ചവറ: ചവറ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻ പിള്ളയ്ക്ക് തേവലക്കര സൗത്ത് മേഖലയിൽ സ്വീകരണം നൽകി. പല കേന്ദ്രങ്ങളിലും കുട്ടികൾ കണിക്കൊന്നയും പൂമാലയും നൽകിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. ഇന്നലെ രാവിലെ 8.30ന് കോയിവിള ഭരണിക്കാവിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. പൂരച്ചേരിമുക്ക്, സെന്റ് ആന്റണി പളളി, പുല്ലിക്കാട്, കരീഞ്ചി ഗുരുമന്ദിരം, കള്ളേഴ്ത്ത്മുക്ക്, കുന്നേൽമുക്ക്, പാലയ്ക്കൽ മുസ്ലിം യു.പി.എസ്, മാവിളമുക്ക്, വെളുത്തമ്മാർകാവ്, കുമ്പളത്തുഭാഗം, കളീക്കൽ ഭാഗം, ആലേൽഭാഗം, മണ്ഡപം ജംഗ്ഷൻ, ആലോചനമുക്ക്, ലക്ഷംവീട്, പൈപ്പ്മുക്ക്, തൊഴിലാളിമുക്ക്, മൂക്കനാട്ട്മുക്ക്, തുയ്യത്ത്‌കോട്ട, തറവട്ടം, മുഹിയിദ്ദീൻ തൈയ്ക്കാവ്, വാടേലിഭാഗം, ഒറ്റതെങ്ങ്, പുതുപ്പണ, മണലിൽഭാഗം, കടപ്പായിമുക്ക്, സ്‌നേഹ ഓഡിറ്റോറിയം, കൂഴംകുളം, മുകുളത്തറ, കോട്ടൂർമുക്ക്, കരിങ്ങാട്ടിൽ, സിദ്ധവൈദ്യശാല, പാടത്തുവയലിൽ, പൊളിഞ്ഞമ്പലം, തൊഴിലാളിമുക്ക്, കൊക്കളത്തുമുക്ക്, കൽക്കുളങ്ങര, നാലുവരമ്പ്, കരീഞ്ചിമുക്ക്, ലക്ഷംവീട്, മണക്കാട്ടക്കര, വഞ്ചിമുക്ക്, വെള്ളേകിഴക്കതിൽ, തോലിൽമുക്ക്, കരുവാഭാഗം, കല്ലുംമൂട്, ഊന്നുവിളമുക്ക്, കാടുംപുറത്ത്, കക്കുരിക്കൽമുക്ക്, പാവുമ്പ, കല്ലിരിക്കൽ ജംഗ്ഷൻ, ലക്ഷംവീട്, കുളങ്ങര വയൽ, ചെക്കാലമുക്ക്, ഗുരുമന്ദിരം, ചുന്തിനേഴ്ത്ത്മുക്ക്, തിരുവിന്റെവിള, കോട്ടൂർമുക്ക്, കല്ലുവിള എന്നിവിടങ്ങളിൽ സുജിത്ത് വിജയൻ പിള്ളയ്ക്ക് സ്വീകരണം നൽകി. രാത്രി 8ന് പുത്തൻസങ്കേതത്തിലാണ് പര്യടനം സമാപിച്ചത്. തേവലക്കര ഗ്രാമ പഞ്ചായത്തിലെ വീടുകൾ കയറിയിറങ്ങിയും അദ്ദേഹം വോട്ടഭ്യർത്ഥിച്ചു.