ചടയമംഗലം: സ്കൂൾ വിദ്യാർത്ഥിനിയെ റോഡിൽ തടഞ്ഞ് നിറുത്തി ആക്രമിച്ചയാൾ അറസ്റ്റിൽ. കുരിവിക്കോണം ജയ് വിലാസത്തിൽ സുധിയെയാണ് ചടയമംഗലം പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. സ്കൂളിൽ നിന്ന് മടങ്ങിവരുന്ന വഴി പെൺകുട്ടിയെ ബൈക്കിലെത്തിയ പ്രതി ആക്രമിക്കുകയായിരുന്നു.