ഇരവിപുരം: സമർപ്പിതമായ ദീനി പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നവരാണ് ഇമാമുമാരെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച ഉസ്താദുമാർക്കുള്ള റമദാൻ കിറ്റ് ടോക്കൺ വിതരണവും പ്രമുഖ വ്യക്തികളെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫോറം സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കൊല്ലൂർവിള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ. യൂനുസ് കുഞ്ഞ്, സെക്രട്ടറി അബ്ദുൽ റഹുമാൻ, ഡോക്ടറേറ്റ് നേടിയ കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൺസൂർ ഹുദവി, ഖാദിസിയ്യ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി എന്നിവരെ എം.പി ഉപഹാരം നൽകി ആദരിച്ചു. പെരിങ്ങാട് ഉസ്താദ് അബു മുഹമ്മദ് ഇദ്രീസ് ശാഫി, സയ്യിദ് മുഹ്സീൻ കോയാ തങ്ങൾ അൽ ഹൈദറൂസി, അയ്യൂബ് ഖാൻ മഹ്ളരി, സിദ്ദീഖ് മന്നാനി തുടങ്ങിയവർ സംസാരിച്ചു.