കുളത്തുപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പി. എസ്. സുപാലിന് കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിൽ സ്വീകരണം നൽകി. പൂവത്തുംമൂടിൽ നിന്ന് ആരംഭിച്ച പര്യടനം സാം നഗർ, കുളത്തൂപ്പുഴ, കടമാൻകോട്, ചോഴിയക്കോട്, ചന്ദനക്കാവ്, കല്ലുവെട്ടാംകുഴി, ഡാലി തുടങ്ങിയ മേഖലകളിലെ സ്വീകരണം ഏറ്റുവാങ്ങി. എം. സലീം, ബാബു പണിക്കർ, ലിജു ജമാൽ, ഡി .വിശ്വ സേനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ,കെ. അനിൽ കുമാർ,പി .ജെ. രാജൂ,ബി.രാജീവ്, ഇ.കെ. സുധീർ, മോഹനൻ പിള്ള, ഗോപൻ, ലൈല ബീവി, റോയി ഉമ്മൻ തുടങ്ങിയവർ സ്ഥാനാർത്ഥിയ്ക്കൊപ്പം പങ്കെടുത്തു.