nda
കുണ്ടറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി വനജ വിദ്യാധരൻ വോട്ട് അഭ്യർത്ഥിക്കുന്നു

കുണ്ടറ: ഒരുകാലത്ത് വ്യവസായങ്ങളുടെ ഈറ്റില്ലമായിരുന്ന കുണ്ടറയുടെ വികസന മുരടിപ്പിന് കേന്ദ്ര സർക്കാരിന്റെ പദ്ധതികളിലൂടെ ശാശ്വത പരിഹാരം കാണുമെന്ന് കുണ്ടറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി വനജ വിദ്യാധരൻ പറഞ്ഞു. രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കിയ സ്ഥാനാർത്ഥി ഇന്നലെ മണ്ഡലത്തിലെ കച്ചവട സ്ഥാപനങ്ങൾ, കശുഅണ്ടി ഫാക്റികൾ, പെരിനാട് പഞ്ചായത്ത് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലെത്തി വോട്ട് അഭ്യർത്ഥന നടത്തി. സജുകുമാർ, ആർച്ചൽ ശ്രീകുമാർ, ഇടവട്ടം വിനോദ്, ഗീത തുളസി, എം.എസ്. ശ്യാംകുമാർ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.