
മതിലിൽ: കൊട്ടിയം എസ്.എൻ പോളിടെക്നിക് റിട്ട. സൂപ്രണ്ട് ചരുവിളയിൽ എൻ. ഷൺമുഖൻ (82) നിര്യാതനായി. സംസ്കാരം നടത്തി. എസ്.എൻ.ഡി.പി യോഗം മതിലിൽ ശാഖാ പ്രസിഡന്റ്, സെക്രട്ടറി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എസ്. നളിനി. മക്കൾ: എൻ. ഷീജ, എൻ. ഷൈനി (ലക്ചറർ, എസ്.എൻ പോളി, കൊട്ടിയം), എസ്. രഞ്ജിത്ത് (ഇലക്ട്രിക്കൽ എൻജിനിയർ, ഒമാൻ). മരുമക്കൾ: സി. ധനേശൻ (റിട്ട. ഓഫീസ് സൂപ്രണ്ട്, ഇ.എസ്.ഐ.സി ഹോസ്പിറ്റൽ, ആശ്രാമം), കെ.വി. ജയന്ത് (ബിസിനസ്), ക്യാപ്ടൻ ശരണ്യമോഹൻ (എം.എൻ.എസ്, നാസിക്).