photo
പുഷ്പാഭിഷേകം... വെളിയം പഞ്ചായത്തിലെ സ്വീകരണ പരിപാടിയിൽ കെ.എൻ.ബാലഗോപാലിനെ പുഷ്പങ്ങളെറിഞ്ഞ് സ്വീകരിക്കുന്നവർ

കൊട്ടാരക്കര: ണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് വെളിയം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഊഷ്മള സ്വീകരണം നൽകി. പരുത്തിയറയിൽ നിന്ന് ആരംഭിച്ച സ്വീകരണ പരിപാടി പി.ഐഷാപോറ്റി ഉദ്ഘാടനം ചെയ്തു. എസ്.വിനയൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കണിക്കൊന്നപ്പൂക്കളും മാലകളും ബൊക്കെകളുമായി വലിയ ആൾക്കൂട്ടം കാത്തുനിന്നു. കാർഷിക വിഭവങ്ങളും കണിക്കൊന്നപ്പൂവും നൽകി സ്ഥാനാർത്ഥിയെ അവർ സ്വീകരിച്ചു. കൊട്ടറക്കുന്നിൽ എത്തിയപ്പോൾ വീട്ടമ്മയായ സീത കപ്പപ്പുഴുക്കുമായിട്ടാണ് വരവേറ്റത്. ആൾത്തിരക്കിനിടയിലും പുഴുക്കിന്റെ രുചി നുണയാൻ ബാലഗോപാൽ മറന്നില്ല. ഓരോ കേന്ദ്രങ്ങളിലും പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. കൊടിതോരണങ്ങളും വർണ ബലൂണുകളുമൊക്കെയായി കാലേക്കൂട്ടി സ്വീകരണ കേന്ദ്രങ്ങൾ തയ്യാറാക്കിയിരുന്നു. മുട്ടറയിലായിരുന്നു സ്വീകരണപരിപാടിയുടെ സമാപനം. സമാപന യോഗം സംവിധായകൻ പ്രിയനന്ദൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ.എബ്രഹാം, ഏരിയ സെക്രട്ടറി പി.തങ്കപ്പൻ പിള്ള, രാമവർമ്മ, മുരളീധരൻ, ബി.സനൽ കുമാർ, ആർ.പ്രേമചന്ദ്രൻ, കെ.ഷാജി, ഷൈല സലിംലാൽ, ആർ.ബിനോജ്,കെ.എസ്.ഷിജുകുമാർ എന്നിവർ സംസാരിച്ചു.