noushad
ഇരവിപുരം നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി എം. നൗഷാദ് സ്വീകരണ പര്യടനത്തിനിടെ

കൊല്ലം: ഇരവിപുരം നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി എം. നൗഷാദിനെ സ്നേഹാഭിവാദനങ്ങളോടെ നെഞ്ചോട് ചേർക്കുകയായിരുന്നു നഗരം. വേനൽ മഴയെ അവഗണിച്ച കവലകൾ തോറും ഒത്തുകൂടിയവർ തങ്ങളുടെ സ്ഥാനാർത്ഥിയെ വരവേറ്റു.

ഇന്നലെ ആരംഭിച്ച സ്വീകരണ പര്യടനം കന്റോൺമെന്റ് സി.എസ്.ഐ കൺവെൻഷൻ സെന്റർ ജംഗ്‌ഷനിൽ സി.പി.ഐ നേതാവ് മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. പട്ടത്താനം, മുണ്ടയ്ക്കൽ മേഖലകളിലായിരുന്നു പര്യടനം. പടക്കം പൊട്ടിച്ചും മുദ്രാവാക്യം മുഴക്കിയും ഓരോ സ്വീകരണ കേന്ദ്രങ്ങളും എം. നൗഷാദിനെ വരവേൽക്കാൻ ആവേശത്തിരയിലായിരുന്നു ജനങ്ങൾ. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയത്. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചുമാണ് വിവിധയിടങ്ങളിൽ സ്ഥാനാർത്ഥിയെ വരവേറ്റത്.