
ശാസ്താംകോട്ട: സഹോദരങ്ങളെ വീടുകയറി ആക്രമിച്ച പ്രതികളെ പൊലീസ് പിടികൂടി. ശാസ്താംകോട്ട പള്ളിശേരിക്കൽ മുട്ടത്തല്ലടത്ത് വടക്കതിൽ മുഹമ്മദ് സലിം (21), പള്ളിശേരിക്കൽ അർഷാദ് നിവാസിൽ ഇർഷാദ് (28), എ.കെ.എം ഹൗസിൽ അഫ്സൽ (29), കളത്തുവിള പടിഞ്ഞാറ്റതിൽ സൽമാനുൽ ഫാരിസി (28) എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. വീടുകയറി ഷമീറിനെയും സഹോദരനെയും കമ്പിവടികൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ച കേസിലാണ് ഇവർ പിടിയിലായത്.