ചവറ: കെ.പി.എം എസ് സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെറ്റമുക്ക് യുഗസ്മൃതി ശാഖയിൽ നടന്ന വാർഷിക സമ്മേളനം കെ.പി.എം.എസ് ചവറ യൂണിയൻ സെക്രട്ടറി അനിൽ യദുകുലം ഉദ്ഘാടനം ചെയ്തു. കൊണ്ടോടിയിൽ മണികണ്ഠൻ, മാജി പ്രമോദ്, സുരേന്ദ്രൻ വൈഗമന, സി.കെ.കിഷോർ, പാലയ്‌ക്കൽ ഗോപൻ, കെ.സുഭദ്ര, സി.മോഹനൻ, എ.രാജേഷ് എന്നിവർ സംസാരിച്ചു.