
കൊല്ലം: റോസ്മലയിൽ ബി.എസ്.എൻ.എൽ 3 ജി സൗകര്യം സജ്ജമാക്കിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. വനമേഖലയിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഉപയോഗിച്ച് 3 ജി സൗകര്യം സാദ്ധ്യമാക്കുവാൻ കഴിയാത്തതിനാൽ പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പടെ ജനങ്ങൾ ബുദ്ധിമുട്ടിലായിരുന്നു. . ജനുവരിയിൽ ചേർന്ന ടെലികോം അഡ്വൈസറി കമ്മിറ്റി മീറ്റിംഗിൽ വിഷയം ഗൗരവമായി ചർച്ച ചെയ്യുകയും അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സാറ്റലൈറ്റ് ലിങ്കുകൾക്ക് പകരം മൈക്രോ വേവ് ലിങ്കും ഇടയ്ക്ക് റിപ്പീറ്ററുകളും സ്ഥാപിച്ചാണ് 3 ജി സൗകര്യം സജ്ജമാക്കിയത്. ബി.എസ്.എൻ.എലിന്റെ നടപടികളിലൂടെ റോസ്മല മേഖലയിൽ 3 ജി സൗകര്യം ലഭ്യമായതിലൂടെ വർഷങ്ങളായി റോസ്മല നിവാസിൾ ഉന്നയിച്ചിരുന്ന ആവശ്യം സഫലമാവുകയാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.