കൊല്ലം: ജനങ്ങൾക്ക് ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരും കൺസ്യൂമർ ഫെഡും നടപ്പാക്കുന്ന ഈസ്റ്റർ വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം എൻ.എസ് സഹകരണ ആശുപത്രിയിൽ പ്രസിഡന്റ് പി. രാജേന്ദ്രൻ നിർവഹിച്ചു. കൺസ്യൂമർ ഫെഡ് എക്സി. ഡയറക്ടർ കെ.പി. കുറുപ്പ് അദ്ധ്യക്ഷനായി.
സാധനങ്ങൾ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വാങ്ങാം. കിറ്റിന്റെ ആദ്യവിൽപ്പന കൺസ്യൂമർ ഫെഡ് മാനേജിംഗ് ഡയറക്ടർ എസ്.കെ. സനിൽ നിർവഹിച്ചു. കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ മോഹനൻപിള്ള സ്വാഗതവും ആശുപത്രി സെക്രട്ടറി പി. ഷിബു നന്ദിയും പറഞ്ഞു. ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ, ഭരണസമിതി അംഗങ്ങളായ കെ. ഓമനക്കുട്ടൻ, അഡ്വ.പി.കെ. ഷിബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.എസ്. മനോജ്, പി.ആർ.ഒ ജയ്ഗണേഷ്, ഇർഷാദ് ഷാഹുൽ, കൺസ്യൂമർ ഫെഡ് അസി. റീജിയണൽ മാനേജർ അനിൽ കുമാർ, ബിസിനസ് മാനേജർ സനൽ കുമാർ എന്നിവർ സംസാരിച്ചു.