കൊട്ടാരക്കര: ജില്ലാ ടി.ബി.സെന്ററും കൊട്ടാരക്കര പി.എം.സി സ്‌പെഷ്യാലിറ്റി ആശുപത്രിയും ചേർന്ന് സൗജന്യ ക്ഷയരോഗ നിർണയ ക്യാമ്പ് നടത്തുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയും സൗജന്യമായി നടത്തും. 30ന് രാവിലെ പത്തിന് നഗരസഭാദ്ധ്യക്ഷൻ എ.ഷാജു ഉദ്ഘാടനം ചെയ്യും. സൗജന്യ നിരക്കിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ടെസ്റ്റുകളും നടത്തുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.രാജഗോപാലൻ നായർ, ഷിന്റോ എന്നിവർ പറഞ്ഞു. രജിസ്‌ട്രേഷനും വിവരങ്ങൾക്കും : 04742452805, 8606590599.