പരവൂർ: കഴിഞ്ഞ ദിവസം രാത്രി പെയ്ത വേനൽ മഴയിലും വീശിയടിച്ച കാറ്റിലും കലയ്‌ക്കോട് പെരുംകുളം വയലിൽ സ്വകാര്യ വ്യക്തിയുടെ വാഴക്കൃഷിക്ക് വ്യാപകനാശം. അഞ്ഞൂറോളം വാഴകൾ ഒടിഞ്ഞുവീണു.
തെക്കുംഭാഗം,കുറുമണ്ടൽ, ശാസ്താക്ഷേത്രം, കലയ്‌ക്കോട് എന്നിവിടങ്ങളിൽ മരം വൈദ്യുതി ലൈനിന് മുകളിലേയ്ക്ക് വീണ് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. രാത്രി പത്ത് മണിയോടെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായത്.