കൊല്ലം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ വടക്കേവിള യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുന്തലത്താഴം വൈ.എം.വി.എ ഗ്രന്ഥശാലാ ഹാളിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് കെ. രാമചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി ജി. ബാബുരാജൻ വാർഷിക റിപ്പോർട്ടും ട്രഷറർ കെ. ചന്ദ്രബാലൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി പി. ജഗദൻപിള്ള, മുഖത്തല ബ്ലോക്ക് സെക്രട്ടറി വി. സലിംബാബു തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ആർ. രാജേന്ദ്രൻ നായർ നന്ദി പറഞ്ഞു. ഭാരവാഹികളായി എൻ. മണിപ്രസാദ് (പ്രസിഡന്റ്), പി. വിക്രമൻപിള്ള (സെക്രട്ടറി), കെ. ചന്ദ്രബാലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.