കൊല്ലം : എസ്. എൻ.ഡി.പി യോഗം കൊട്ടാരക്കര ആർ.ശങ്കർ സ്മാരക യൂണിയന്റെ സംയുക്ത വാർഷിക പൊതുയോഗം കൊട്ടാരക്കര എസ്.എൻ.ഡി.പി യൂണിയൻ പ്ലാറ്റിനം ജൂബിലി സ്മാരക മന്ദിരത്തിലെ ഗുരുദാസ് സ്മാരക പ്രാർത്ഥന ഹാളിൽ വച്ച് നടന്നു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയന്റെ വാർഷിക വരവ് - ചെലവ് കണക്കും ഈ വർഷത്തെ ബഡ്ജറ്റും അവതരിപ്പിച്ച് പാസാക്കി. കഴിഞ്ഞ 42 വർഷം യൂണിയൻ സെക്രട്ടറിയായിരുന്ന മുൻ യൂണിയൻ സെക്രട്ടറിയും നിയുക്ത യോഗം ബോർഡ് മെമ്പറുമായ ജി. വിശ്വംഭരനെ യൂണിയന്റെയും വിവിധ ശാഖാ ഭാരവാഹികളുടെയും നേതൃത്വത്തിൽ ആദരിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.പി. അരുൾ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. എം.എൻ.നടരാജൻ നന്ദിയും പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ.സജീവ് ബാബു, അഡ്വ.
എൻ.രവീന്ദ്രൻ, നിയുക്ത ബോർഡ് മെമ്പർ അനിൽ ആനക്കോട്ടൂർ തുടങ്ങിയവർ സംസാരിച്ചു.