paravur
ചാത്തന്നൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: ചാത്തന്നൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ചാത്തന്നൂർ ഏരിയാ സെക്രട്ടറി കെ. സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ജി.എസ്. ജയലാൽ, സി.പി.ഐ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ. അജിത്ത്, നഗരസഭാ വൈസ് ചെയർമാൻ എ. സഫർകയാൽ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.പി. കുറുപ്പ്, ബി. തുളസീധരക്കുറുപ്പ്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ജെ. ഉദയഭാനു, സി.പി.എം ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ എസ്. ശ്രീലാൽ തുടങ്ങിയവർ സംസാരിച്ചു.