chandi
ഇരവിപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജന കൺവെൻഷൻ കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അഴിമതി ഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇരവിപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് വിനീത് അയത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഇരവിപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരൻ,​ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, കാർത്തിക് പ്രേമചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം ഷെഫീക്ക് കിളികൊല്ലൂർ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ലൈലാകുമാരി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.കെ. അനിൽ കുമാർ, പിണയ്ക്കൽ ഫൈസ്, ആർ. ശശിധരൻപിള്ള, രാജേന്ദ്രൻ നായർ, ഗോപൻ കുറ്റിച്ചിറ, ബിജു ലക്ഷ്മികാന്ത്, ഷാ സലിം, അയത്തിൽ ഫൈസൽ, നാസിം അയത്തിൽ, നിബു തങ്കച്ചൻ, ഷാമോൻ, ജയരാജ്, അനീസ്, സജു മഠത്തിൽ, മുബാറക് മുസ്തഫ, സഹിൽ, സെയ്ദലി, ഷംലു കുന്നുംപുറം, സജു, വിജയകുമാർ, അബ്ദുൽ ഗഫൂർ, മോഹനൻ, ഷംനാദ് കിളികൊല്ലൂർ, അനൂപ് ഹോന, സെയ്ദലി മണ്ണാമല, ഷിഹാദ് തുടങ്ങിയവർ സംസാരിച്ചു.