ചാത്തന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പിന് പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. നട്ടുച്ചവെയിലിലും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ വരവേൽക്കാൻ സ്ഥലവാസികളും പ്രവർത്തകരും കാത്തുനിന്നു.
ചെപ്രാമുക്കിൽ നടന്ന സ്വീകരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പുനലൂർ മധു മുഖ്യപ്രഭാഷണം നടത്തി. എൻ.ജയചന്ദ്രൻ, എസ്. ശ്രീലാൽ, പി.എസ്. പ്രദീപ്, എം. സുന്ദരേശൻപിള്ള, ബിജു പാരിപ്പള്ളി, അഡ്വ.സത്‌ജിത്ത്, ബിനോയ്, പി.ഒ. മാണി, ഗിരീഷ് കുമാർ, ജി. പ്രശാന്ത് കുമാർ, ജിബിൻ, സാറാമ്മ ഷാജി, ഗീതാജോർജ്, മോഹനൻപിള്ള, ഫിലിപ്പ് മാത്യു, സജിന സച്ചു, കല്ലിടുക്കിൽ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് നാൽക്കവല, മിയണ്ണൂർ, കൊട്ടറ ലക്ഷം വീട്, നെയ്തോട്, പൂയപ്പള്ളി, നെല്ലിപ്പറമ്പ്, മാവേലിമുക്ക്, മൈലോട്, ഓട്ടുമല, കാറ്റാടി, കോഴിക്കോട്, മരുതമൺപള്ളി, മുടിയൂർക്കോണം, പയ്യക്കോട്, കുരിശുംമൂട് എന്നിവിടങ്ങളിലെ സ്വീകരണങ്ങളും ഏറ്റുവാങ്ങി.