photo
പുനലൂരിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.എസ്. സുപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ആയൂരിൽ നടന്ന പൊതുസമ്മേളനം മന്ത്രി വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പാണെന്നും അധികാരത്തിലെത്താമെന്നുള്ള യു.ഡി.എഫിന്റെ ആഗ്രഹം വെറും വ്യാമോഹം മാത്രമാണെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പുനലൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്. സുപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ആയൂരിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ അഞ്ച് വർഷക്കാലം സംസ്ഥാനത്ത് വികസനത്തിന്റെ പെരുമഴയായിരുന്നുവെന്നും മന്ത്രി പറ‌ഞ്ഞു. യോഗത്തിൽ മന്ത്രി കെ. രാജു, സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം എം. സലീം, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കർ, കെ.സി. ജോസ്, ലിജു ജമാൽ, ഡി. വിശ്വസേനൻ, ആയൂർ ബിജു, കെ. രവീന്ദ്രനാഥ്, ജി.എസ്. അജയകുമാർ, റാഫി, ജ്യോതി വിശ്വനാഥ് തുടങ്ങിയവർ സംസാരിച്ചു. രാജേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു.