udf

കൊല്ലം: കേരളത്തിൽ ഭരണത്തുടർച്ചയ്ക്ക് വേണ്ടി സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണയുണ്ടെന്നതിൽ തുടർസംഭവങ്ങളിലൂടെ വിശ്വാസ്യത കൈവന്നെന്ന് ഡി.സി.സി പ്രസിഡന്റ് പുനലൂർ മധു പറഞ്ഞു. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് സ്വർണക്കടത്ത് കേസിലെയും ഡോളർ കടത്ത് കേസിലെയും പ്രതികളെ അറസ്റ്റ് ചെയ്യാതെയുള്ള ഒത്തുകളിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണയുടെ കൊല്ലം സൗത്ത് മണ്ഡലത്തിലെ സ്വീകരണ പര്യടനം രാമേശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എ.കെ. ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. സൂരജ് രവി, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണിക്കൃഷ്ണൻ, അദിക്കാട് മധു, ബിന്ദു ജയൻ, കൃഷ്ണവേണി ശർമ്മ, കെ.കെ. സുനിൽകുമാർ, ജയപ്രകാശ്, പി.ആർ. പ്രതാപചന്ദ്രൻ, രത്നകുമാർ, ആർ. രമണൻ, ബിജു ലൂക്കോസ്, എൻ. മരിയൻ, ഗീതാ ശിവൻ, ടി.കെ. സുൽഫി, എസ്. നാസറുദ്ദീൻ, സുൽഫിക്കർ ഭൂട്ടോ, ഗീതാകൃഷ്ണൻ, അഡ്വ. എസ്. ഷേണാജി തുടങ്ങിയവർ സംസാരിച്ചു.

രാമേശ്വരത്ത് നിന്ന് ആരംഭിച്ച സ്വീകരണ പരിപാടി തങ്കശേരി, മൂതാക്കര, ജോനകപ്പുറം, എച്ച് ആൻഡ് സി കോളനി, പള്ളിത്തോട്ടം, പോർട്ട് വഴി ആൽത്തറമൂട്ടിൽ സമാപിച്ചു.