പുനലൂർ: ഇടത് മുന്നണി സ്ഥാനാർത്ഥി പി.എസ്.സുപാൽ നഗരസഭയിലെ കിഴക്കൻ മലയോര മേഖലയിൽ ആയിരങ്ങൾ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തിൽ പുനലൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ നിരത്തിയാണ് ഓരോ കേന്ദ്രങ്ങളിൽ നിന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങിയത്. കുട്ടികളും യുവാക്കളും തൊഴിലുറപ്പ്,ലോഡിംഗ് തൊഴിലാളികളുമടങ്ങുന്ന വൻ ജനാവലിയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ വരവേൽക്കാൻ കാത്തു നിന്നത്. ഇന്നലെ രാവിലെ 7.30ന് വിളക്കുവെട്ടത്ത് നിന്ന് ആരംഭിച്ച സ്വീകരണ പരിപാടികൾ പുനലൂർ ടി.ബി.ജംഗ്ഷനിൽ സമാപിച്ചു. ഇന്ന് രാവിലെ 7.30ന് നഗരസഭയിലെ പടിഞ്ഞാറൻ മേഖലയായ ആരംപുന്നയിൽ നിന്ന് സ്വീകരണ പരിപാടികൾ ആരംഭിക്കും. നേതാക്കളായ എസ്.ബിജു, സി.അജയപ്രസാദ്,കെ.രാധാകൃഷ്ണൻ, എം.എ. രാജഗോപാൽ, വി.പി.ഉണ്ണികൃഷ്ണൻ, കെ.രാജശേഖരൻ, എസ്.രാജേന്ദ്രൻ നായർ,ഡി.ദിനേശൻ, പി.എ.അനസ്, ഇ.കെ.റോസ്ചന്ദ്രൻ, അൻസാർ, തങ്ങൾ കുഞ്ഞ്,എസ്.എൻ.രാജേഷ്, ശ്യാംരാജ് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.