ചവറ: നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി വിവേക് ഗോപന്റെ പ്രചാരണത്തിന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ചവറ കെ.എം .എം. എൽ ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് അഞ്ചിന് ഹെലികോപ്ടർ മാർഗം എത്തും. കന്നേറ്റിയിൽ നിന്ന് ആരംഭിക്കുന്ന റോസ് ഷോ രാമൻകുളങ്ങരയിൽ സമാപിക്കും. റോഡ് ഷോയിൽ വിവേക് ഗോപനും നടി രശ്മി സോമനും ഒപ്പം നീണ്ടകര പരിമണത്ത് നിന്ന് കേന്ദ്ര മന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും.