ഓടനാവട്ടം: കൊട്ടാരക്കര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആർ. രശ്മിയുടെ തിരഞ്ഞെടുപ്പ് സ്വീകരണം 29ന് രാവിലെ 9 മണി മുതൽ വെളിയം പഞ്ചായത്തിന്റെ 50 കേന്ദ്രങ്ങളിൽ നടക്കും. മുട്ടറ കൊടിമൂട്ടിൽ നിന്ന് ആരംഭിക്കുന്ന സ്വീകരണ പരിപാടി ആർ .എസ് .പി ജില്ലാ സെക്രട്ടറി കെ. എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. വെളിയം ജംഗ്ഷനിൽ സമാപന സമ്മേളനം നടത്തുമെന്ന് യു.ഡി.എഫ് വെളിയം കൺവീനർ വെളിയം ഉദയകുമാറും ചെയർമാൻ ശ്യാംകുമാറും അറിയിച്ചു.