കുണ്ടറ: മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മുന്തിയ പരിഗണന നൽകുമെന്ന പ്രഖ്യാപനവുമായി കുണ്ടറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി വനജവിദ്യാധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇന്നലെ മുക്കട, ചന്ദനത്തോപ്പ്, ഇളമ്പള്ളൂർ, പുലിക്കുഴി തുടങ്ങിയ കേന്ദ്രങ്ങളിലെത്തിയ സ്ഥാനാർത്ഥി കച്ചവടക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, വഴിയാത്രക്കാർ ഉൾപ്പെടെയുള്ളവരോട് വോട്ട് അഭ്യർത്ഥിച്ചു. രാജി, ഗീത തുളസി, സന്ധ്യ, ശ്രുതി, ജ്യോതി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.