ഓച്ചിറ: വർഗീയവാദിയായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി. ആർ മഹേഷ് ഡി. ജി. പി, ഇലക്ഷൻ കമ്മിഷണർ, റിട്ടേണിംഗ് ഓഫീസർ എന്നിവർക്ക് പരാതി നൽകി. മുസ്ലിം സമുദായാംഗങ്ങളുടെ വീടുകളിൽ ആർ. എസ്. എസുകാരനായും ഹിന്ദു സമുദയാംഗങ്ങൾക്കിടയിൽ മുസ്ലിം തീവ്രവാദികളെ പിന്തുണക്കുന്നയാളായും ചിത്രീകരിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നതായി മഹേഷിന്റെ പരാതിയിൽ പറയുന്നു.