പുനലൂർ: ഇന്ത്യൻ അഗ്രികൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ കൃഷി ബിരുദധാരികൾക്കായി നടത്തി വന്ന ഓൺ ലൈൻ പരിശീലന ക്ലാസ് സമാപിച്ചു. റിഹാബിലിറ്റേഷൻ മാനേജിംഗ് ഡയറക്ടർ സുനിൽ പാമിഡി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സുരേഷ് മുതുകുളം അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എസ്.കെ.സുരേഷ്, എസ്.വിജയകുമാർ, ഡോ.സി.എസ്.രവീന്ദ്രൻ, ബി.സബിത, അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ചിഞ്ചു, കോ-ഓഡിനേറ്റർ കെ.പി.സായ് രാജ് തുടങ്ങിയവർ സംസാരിച്ചു. പരിശീലന ക്ലാസിന് ശേഷം നടത്തിയ മത്സര പരീക്ഷയിൽ സൗരഭ്യ ഒന്നാം സ്ഥാനവും ബി.സബിത,ജുമൈല എന്നിവർ രണ്ടാം സ്ഥാനവും നയന സുനിൽ, പ്രിയങ്ക എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.