ചാത്തന്നൂർ: വരിഞ്ഞം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ ഏപ്രിൽ 6 വരെ നടക്കും. ഇന്ന് രാവിലെ 8.42നും 9.47നും മദ്ധ്യേ കൊടിയേറ്റ്, തുടർന്ന് കൊടിമര ചുവട്ടിൽ പറയിടീൽ, വൈകിട്ട് 7ന് ഭഗവത്ഗീതാ പഠനക്ലാസ്. നാളെ വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ. 30ന് വൈകിട്ട് 7ന് ഗാനാഞ്ജലി. 31ന് ഫിഗർഷോ. ഏപ്രിൽ ഒന്നിന് വൈകിട്ട് 7ന് കുത്തിയോട്ടം. 2ന് വൈകിട്ട് 7ന് തിരുവാതിര. 3ന് വൈകിട്ട് 7ന് രാഗസുധ. 4ന് രാവിലെ 7ന് പൊങ്കാല, വൈകിട്ട് 7ന് ഡോ.എം.എം. ബഷീറിന്റെ ആദ്ധ്യാത്മിക പ്രഭാക്ഷണം. 5ന് വൈകിട്ട് 6ന് തിരുവാഭരണ ഘോഷയാത്ര, 6.15ന് സോപാനസംഗീതം, 7ന് ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 9ന് പള്ളിവേട്ട പുറപ്പെടൽ. 6ന് രാവിലെ 7ന് നവകപൂജ, അഭിഷേകം, 8.30ന് നാഗരാജാവിനും നാഗയക്ഷിക്കും പ്രത്യേക പൂജ, വൈകിട്ട് 5.30ന് ആറാട്ടുബലി, ആറാട്ട് ഘോഷയാത്ര, 8.10നും 9.18നും മദ്ധ്യേ കൊടിയിറക്ക്, രാത്രി 8.30ന് വില്ലുപാട്ട്.