കൊല്ലം: എസ്.എൻ വനിതാ കോളേജ് ബോട്ടണി വിഭാഗത്തിന്റെയും ബയോ ഡൈവേഴ്സിറ്റി ക്ളബിന്റെയും വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെയും (ഡബ്ളിയു.ഡബ്ളിയു.എഫ് ഇന്ത്യ) ആഭിമുഖ്യത്തിൽ 'ഭൗമ മണിക്കൂർ 2021' ആചരിച്ചു. ഇന്നലെ രാത്രി 8.30 മുതൽ ഒരു മണിക്കൂർ നേരം വൈദ്യുതോപകരണങ്ങൾ കെടുത്തി പ്രതിജ്ഞ ചൊല്ലിയാണ് വിദ്യാർത്ഥിനികളും അദ്ധ്യാപകരും ആഗോള യജ്ഞത്തിൽ പങ്കാളികളായത്.
ഡബ്ളിയു.ഡബ്ളിയു.എഫ് ഇന്ത്യ വാളന്റിയർമാരായ ഡോ. എസ്. ജിഷ, ഡോ. ബി. ഹരി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്ക് ഓൺലൈൻ ക്വിസും ബോധവത്കരണവും നടന്നു. പ്രിൻസിപ്പൽ ഡോ. നിഷ ജെ. തറയിൽ അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാലാ സെനറ്റ് അംഗം ഡോ. എസ്. ശേഖരൻ സംസാരിച്ചു. ബോട്ടണി വിഭാഗം അസി. പ്രൊഫസറും ബയോ ഡൈവേഴ്സിറ്റി ക്ലബ് കോ ഓർഡിനേറ്ററുമായ പി.ജെ. അർച്ചന സ്വാഗതവും ഒന്നാം വർഷ ബോട്ടണി വിദ്യാർത്ഥിനി എസ്. ആര്യ നന്ദിയും പറഞ്ഞു.