കൊല്ലം: ജില്ലയിൽ ഇന്നലെ 164 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേർക്കും സമ്പർക്കം വഴി 157 പേർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 214 പേർ രോഗമുക്തി നേടി.