തൊടിയൂർ: കേരളസ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തൊടിയൂർ യൂണിറ്റ് വാർഷികം രാജധാനി ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് പി.ചന്ദ്രശേഖരൻപിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.സോമരാജൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ആർ.രവീന്ദ്രൻപിള്ള പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്.രമണിക്കുട്ടിയമ്മ വരവ് ചെലവ് കണക്കും ബ്ലോക്ക് പ്രസിഡന്റ് ഹസൻകുഞ്ഞ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി രാജീവ് ലാൽ, പി.ഗോപാലക്കുറുപ്പ് , ആർ.രാമചന്ദ്രൻപിള്ള, വി.മാധവൻകുട്ടി , കെ.ജി.ബാലചന്ദ്രൻ ,കെ.വി.വിജയൻ, എം.സുലൈമാൻകുഞ്ഞ് എന്നിവർ സംസാരിച്ചു.പി.എസ്.സോമരാജൻ (പ്രസിഡന്റ്), ആർ. രവീന്ദ്രൻപിള്ള (സെക്രട്ടി ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.