sujith
ഡോ.സുജിത്ത് വിജയൻ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രജരണാർത്ഥം എ വിജയരാഘവൻ തേവലക്കരയിൽ സംസാരിക്കുന്നു

ചവറ: ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻപിള്ളയെ നെഞ്ചിലേറ്റി കരിമണലിന്റെ നാട്. ചവറ വെസ്റ്റ് മേഖല കമ്മിറ്റിയുടെ പര്യടന പരിപാടികൾക്ക് വമ്പിച്ച വരവേൽപ്പാണ് വിവിധയിടങ്ങളിലായി ലഭിച്ചത്. ചവറ വെസ്റ്റിലെ സ്വീകരണ പരിപാടി തീരദേശ മേഖലയായ കരിത്തുറയിൽ നിന്നാണ് ആരംഭിച്ചത്. അലങ്കരിച്ച തുറന്ന ജീപ്പിലെത്തിയ സ്ഥാനാർത്ഥിക്കൊപ്പം
നേതാക്കളും നൂറ് കണക്കിന് പ്രവർത്തകരും ഇരുചക്രവാഹനങ്ങളിൽ അനുഗമിച്ചു. മത്സ്യത്തൊഴിലാളികളടക്കം നിരവധി പേരാണ് സ്വീകരിക്കാൻ എത്തിച്ചേർന്നത്. മുദ്രാവാക്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ കുരുന്നുകൾ നൽകിയ വർണ പൂക്കൾ സ്വീകരിച്ചാണ് സ്ഥാനാർത്ഥി സ്വീകരണമേറ്റുവാങ്ങിയത്. ചവറ വെസ്റ്റിലെ അൻപതിൽപരം കേന്ദ്രങ്ങളിലായി ഉജ്വല സ്വീകരണമാണ് ലഭിച്ചത്. വിവിധയിടങ്ങളിലെസ്വീകരണങ്ങൾക്കൊടുവിൽ പര്യടനം തള്ളത്ത് മുക്കിൽ അവസാനിച്ചു. ചവറ വെസ്റ്റിലെ പര്യടനം സി.പി..എം ജില്ലാ കമ്മിറ്റിയംഗം രാജമ്മ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മഡോണ അദ്ധ്യക്ഷയായി. അനിൽ പുത്തേഴം സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി ടി .മനോഹരൻ, കെ .സുരേഷ് ബാബു, എം .അനൂപ്, ജെ .ജോയി, ജ്യോതിഷ്കുമാർ, ശിവൻകുട്ടി പിള്ള, ചവറ ഷാ, ടി .രാഹുൽ എന്നിവർ സംസാരിച്ചു. 28 ന് ശക്തികുളങ്ങര നോർത്തിൽ പര്യടനം നടക്കും.