കൊട്ടിയം: പാലത്തറ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നിത്യപൂജകൾക്ക് പുറമെ ഇന്ന് രാവിലെ 8ന് ഭാഗവത പാരായണം,​ 8.30ന് നവകം, പഞ്ചഗവ്യ കലശപൂജ, ശ്രീഭൂതബലി,​ വൈകിട്ട് 7ന് കഥകളി,​ രാത്രി 8.30ന് വിളക്കാചാരം എന്നിവ നടക്കും. നാളെ രാവിലെ 8ന് ഭാഗവത പാരായണം,​ രാത്രി 8.30ന് വിളക്കാചാരം, പള്ളിവേട്ട, പള്ളിക്കുറുപ്പ്. 30ന് രാവിലെ 6ന് ഗണപതിഹോമം,​ പൊങ്കൽ,​ 11ന് കളഭാഭിഷേകം,​ ഉച്ചയ്ക്ക് 2ന് ആറാട്ട്,​ അനുജ്ഞാപൂജ,​ വൈകിട്ട് 4ന് ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് ബലി, ആറാട്ട് കടവ് കർമ്മങ്ങൾ,​ 5ന് ആറാട്ട് എഴുന്നള്ളത്ത് ഘോഷയാത്ര,​ 6ന് ശിങ്കാരിമേളം.

ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് എസ്. സുധീർ, സെക്രട്ടറി എസ്. ബിജുലാൽ, വൈസ് പ്രസിഡന്റ് എസ്. അനു, ജോ. സെക്രട്ടറി ബിനു സദാശിവൻ, ഖജാൻജി രാജീവ് പാലത്തറ, ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് എസ്. ദാമോദരൻ നമ്പൂതിരി, മേൽശാന്തി ചമ്പക്കുളം അരുവിപ്പുറത്ത് മഠത്തിൽ പി. ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകും.