priyanka
പ്രിയങ്കാഗാന്ധി

കൊട്ടാരക്കര: എ.എ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി നാളെ കൊട്ടാരക്കരയിലെത്തും.നാളെ ഉച്ചക്ക് 2.20 ന് പുലമൺ മാർത്തോമ്മാ ജൂബിലി കൺവെൻഷൻ ഗ്രൗണ്ടിൽ പ്രത്യേകം ക്രമീകരിച്ച വേദിയിലാണ് പ്രിയങ്ക ഗാന്ധി സംസാരിക്കുന്നത്. കൊട്ടാരക്കര,പത്തനാപുരം, ചടമംഗലം, പുനലൂർ എന്നീ നിയോജക മണ്ഡ‌ലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് പ്രിയങ്കാ ഗാന്ധി കൊട്ടാരക്കരയിൽ എത്തിച്ചേരുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.ഉച്ചക്ക് രണ്ടു മണിയോടെ കൊട്ടാരക്കര ഗവ.ബോയ്സ് ഹൈസ്കൂൾ

ഗ്രൗണ്ടിൽ ഹെലികോപ്ടറിലെത്തുന്ന പ്രിയങ്കാ ഗാന്ധി അവിടെ നിന്ന് റോഡുമാർഗം കാറിൽ സമ്മേളന നഗരിയിലെത്തിച്ചേരും.സമ്മേളനത്തിന് ശേഷം മൂന്ന് മണിയോടെ വെഞ്ഞാറമ്മൂട്ടിലേക്ക് തിരിക്കും.