photo
കുടുംബ സംഗമം അഡ്വ: പി.സജി ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി മണ്ഡലത്തിലെ ഷോപ്പ് തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ഷോപ്പ് സ് ആൻഡ് കൊമേഴ്സൽ എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ .പി .സജി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് പ്രവീൺമനയ്ക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ജിജി, ജില്ലാ കമ്മിറ്റി അംഗം സുധീർലാൽ, ശൂരനാട് ഏരിയാ കമ്മിറ്റി പ്രസിഡന്റ് അജ്മൽ,സുമേഷ്, ബി.എ.ബ്രിജിത്ത് എന്നിവർ സംസാരിച്ചു.ആർ.രാമചന്ദ്രന്റെ വിജയത്തിനായി ഭവന സന്ദർശനം നടത്താൻ യോഗം തീരുമാനിച്ചു.