കരുനാഗപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന സി.ആർ.മഹേഷ് (കരുനാഗപ്പള്ളി), ഷിബു ബേബിജോൺ (ചവറ), ഉല്ലാസ് കോവൂർ (കുന്നത്തൂർ) എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് ദേശീയ നേതാവ് പ്രിയങ്കാഗാന്ധി നാളെ രാവിലെ 11.30 ന് വവ്വാക്കാവിൽ എത്തും. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവർ11 മണിക്ക് മുമ്പ് സമ്മേളന ഗ്രൗണ്ടിൽ പ്രവേശിക്കണമെന്ന് സ്വാഗത സംഘം ചെയർമാൻ കെ.സി.രാജനും യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ തൊടിയൂർ രാമചന്ദ്രനും അറിയിച്ചു. പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ വവ്വാക്കാവ് ജംഗ്ഷനിൽ ആളുകളെ ഇറക്കണം. ജംഗ്ഷന് 300 മീറ്റർ പടിഞ്ഞാറുവശം ഒരുക്കിയിരിക്കുന്ന സമ്മേളന സ്ഥലത്തേക്ക് പ്രവർത്തകർ കാൽനടയായി സഞ്ചരിച്ച് സമ്മേളന ഗ്രൗണ്ടിൽ എത്തേണ്ടതാണ്.