കരുനാഗപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിദ്യാർത്ഥി കൺവെൻഷൻ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഞ്ചുകൃഷ്ണ ഉദ്ഘാടനം ചെയ്തു. എസ്.എഫ് .ഐ സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ലാൽ അദ്ധ്യക്ഷത വഹിച്ചു.എ. ഐ. എസ് .എഫ് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. അനന്തു , എ. ഐ. എസ് .എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു .കണ്ണൻ, ഇടത് വിദ്യാർത്ഥി നേതാക്കന്മാരായ അമൽ സുരേഷ്, എം .ഡി .അജ്മൽ, അമൽ ഓച്ചിറ, എസ്.ആർ. അശ്വതി എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ .രാമചന്ദ്രൻ വിദ്യാർഥികളെ അഭിവാദ്യം ചെയ്തു.