nadda

കൊല്ലം: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഏപ്രിൽ 1ന് കരുനാഗപ്പള്ളിയിൽ റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ 11ന് കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ പുള്ളിമാൻ ജംഗ്ഷനിൽ സമാപിക്കും. സമാപന കേന്ദ്രത്തിൽ പ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്യും. അദ്ദേഹത്തിനൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കുന്ന കരുനാഗപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബിറ്റി സുധീറും ജനങ്ങളെ അഭിവാദ്യം ചെയ്യും. അയ്യായിരം പേരെ റോഡ് ഷോയിൽ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കരുനാഗപ്പള്ളിയിലെ എൻ.ഡി.എ പ്രവർത്തകർ.